Sunday, 11 December 2011

സീതകുട്ടിയുടെ...... നക്ഷത്രകിന്നാരം...........


                                    സമര്‍പ്പണം
           ജലബോംബിന്ടെ   താണ്ഡവം നേരിടേണ്ടിവരുന്ന എവിടെയെക്കെയോ എത്തേണ്ട , ആരൊക്കെയോ  ആകേണ്ട എന്ടെ പ്രിയ കുരുന്നുകള്‍ക്കും , നീറിനീറി കഴിയുന്ന  കുടുംബങ്ങള്‍ക്കും, ഇതൊന്നുമറിയാത്ത പാവം മിണ്ടാപ്രാനികള്‍ക്കും.........   
                             പെരിയാറിന്റെ   തീരത്തെ പച്ചപ്പ്‌ നിറഞ്ഞ മനോഹരമായ കൊച്ചുഗ്രാമം -പാമ്പനാര്‍ - അവിടെയാണ്
 എന്റെ കൊച്ചു സീതകുട്ടി . സീത അല്ല കല്പന അങ്ങനെ വിളിക്കുന്നതാണ്  അവള്ക്കേരയിഷ്ട്ടം.മുത്തുചാമിയുടെയും  കനകമ്മയുടെയും ഏക മകള്‍. പൊള്ളാച്ചിയില്‍ നിന്ന് മലയാള മടിത്തട്ടിലേക്ക് കുടിയേറിയപ്പോള്‍   പക്ഷെ മുത്തുചാമിയുടെ തോളില്‍ വീരമണി  ആയിരുന്നു. പെരിയാറിന്റെ തീരത്ത്
കുടില്‍ കെട്ടുമ്പോഴും , തുണികള്‍ ശേഖരിച്ചു  തല്ലി അലക്കുമ്പോഴും, ഉണ്ണുമ്പോഴും, ഉറങ്ങുമ്പോഴുംഎല്ലാം കഴുത്തില്‍ ചുവന്ന ചരടില്‍ ഏലസിട്ട എണ്ണ കറപ്പുള്ള  വീരു അച്ഛന്ടൊപ്പം  തന്നെ . ഒരു
 കാലവര്‍ഷത്തില്‍ തകര്‍ത്തു , തിമിര്‍ത്തു പെയ്ത മഴയില്‍,കരകവിഞ്ഞ് അലറി പാന്ജോഴുകിയ  പെരിയാര്‍
മുത്തുവിന്ടെ  സ്വപ്നവും തക‍ത്തെറിഞ്ഞു കൊണ്ട് പോയി . മൂന്നാം പക്കം  കൊച്ചികായലില്‍        നിന്നും  വീരുവിന്റെ വീര്തളിഞ്ഞ മാംസപിണ്ഡം  കിട്ടുംപോഴെയ്ക്കും മുത്തുചാമിയും   പെരിയാറിന്റെ  മടിത്തട്ടിലേക്ക് ഊളിയിട്ടിരുന്നു. മകനും , ഭര്‍ത്താവും പോയ പാത പിന്തുടന്ര്‍ന്നു പുഴയുടെ തീരതെതിയ   ആ അമ്മയുടെ സങ്കടം കണ്ടോ എന്തോ കലിയടങ്ങി നിഷ്കളംങ്ങമായി    ശാന്ത മായൊഴുകിയ  പുഴ കനകമ്മയുടെ ഉദരതിത്തി ലൂറി തുടങ്ങിയ കുരുന്നിന്ടെ തുടിപ്പ് ഓര്‍മിപ്പിച്ചു.


                     പോകപോകെ കനകത്തിന്റെ സന്തോഷവും,ദുഖവും ,സ്വപ്നവും,വീരുവും,മുത്തുവും 
    മെല്ലാം സീത തന്നെയായിരുന്നു.  ഋതുക്കള്‍  കടന്നു പോകവേ സീതയും വളര്‍ന്നു അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കൊച്ചു മിടുക്കി യായി സീത വളര്‍ന്നു. ഒന്നാം ക്ലാസ്സില്‍ തൊട്ടേ പഠിക്കാന്‍ മിടുക്കിയായിരുന്ന സീതക്ക്  എന്ജല്‍  സിസ്തറാന്   
  കല്പനച്ച്വ്ലയുടെ സ്വപ്ന ത്തിന്റെ  കഥ പറഞ്ഞു കൊടുത്തത് . അന്ന് തൊട്ടു ആകാശവും  ച്ന്ദ്രനും നക്ഷത്രങ്ങളുമെല്ലാം കൊച്ചു സീതയുടെ സ്വന്തമായി . സീതക്കുട്ടിയുടെ സ്വപ്നവും ആകാശം മുട്ടെ വളര്‍ന്നു. കല്പന പറഞ്ഞത് പോലെ മാനം  നോക്കി സീതക്കുട്ടിയും  പറഞ്ഞു " ഒരിക്കല്‍ ഞാനും  നിന്തടുത്തു പറന്നെത്തും. ". കൊച്ചു സീതുടെ  സോറി കല്പനയുടെ സ്വപ്നങ്ങലത്രയും ബഹിരാകാശ യാത്രയിരുന്നു. ഒരു ദിവസം കൊച്ചുസീത വാടിത്തളര്‍ന്ന മുഖത്തോടെ വന്നു കയറിയപ്പോള്‍  ആ അമ്മക്ക് ആദിയായി . ഭൂകമ്പം വന്നാല്‍ ഡാം പോട്ടുമോയെന്നും വെള്ളം നമ്മളെ മുക്കികൊല്ലു മോയെന്നുമുള്ള  ആ കുരുന്നിന്തെ  ചോദ്യതതിനു മുന്നില്‍ ആ അമ്മയുടെ കുഴിഞ്ഞ കണ്ണ് കള്‍ സജലമാകുന്നത് സീതകുട്ടി കണ്ടു.  " പേടിക്കണ്ട മക്കളെ പേടിക്കണ്ട മക്കളെ  " എന്ന  ആശ്വ സിപ്പിക്കും   പോളും   എന്ഗേല്‍   സിസ്റ്ററിന്റെ  വലിയ പ്രകാശിക്കുന്ന കണ്ണുകളിലും ഇതെ നീരുരവതന്നെയാണ് സീതകുട്ടി കണ്ടത്. നക്ഷത്രങ്ങളോട് കിന്നാരം പറയുന്ന സീതകുട്ടിക്ക്  പതിവില്ലാതെ  വറ്റ്  വാരികൊടുതപ്പോള്‍ ആ അമ്മയുടെ  വലം കണ്ണ് വല്ലാതെ തുടിച്ചു. വരാനിരിക്കുന്ന വിപതതിന്ടെ  മുന്നോടിയാണോ എന്നു ആ അമ്മ വല്ലാതെ ഭയന്ന്. പരസ്പരം പുണര്‍ന്നു കിടന്ന ആ അമ്മയും മോളും സ്വപ്നങ്ങളുടെ ലോകത്ത് ചേക്കേറി. സീതകുട്ടി പതിവുപോലെ വിണ്ണില്‍ പാറിനടന്നു നക്ഷത്രങ്ങളോട് കലപില പറയുകയും, അമ്പിളി അമ്മാവന്ടെ മ ടിതട്ടിലെന്തെന്നറിയാന് ‍  അവിടെ നുഴഞ്ഞു കയറുകയും ചെയ്തു. ആ കുഞ്ഞു ചുണ്ടില്‍ ‍ ചിരി മായാതെ നിന്ന്നു. ഈ സമയം കനകം‍ പെരിയാറിന്ടെ  അടിത്തട്ടില്‍ കണ്ണ് തുറിച്ചു കിടക്കുന്ന വീരുവിനയൂം, മുത്തുചാമിയയൂം  , സീതകുട്ടി യെയും , തന്നെയും കണ്ടു അലറി ഞെട്ടിഎഴുന്നേറ്റു. അപ്പോഴും സീതകുട്ടി അമ്പിളി  അമ്മാവന്ടെ    രഹസ്യം തേടി പാറിനടന്നു. അവളുടെ ചുണ്ടില്‍ പുഞ്ചിരി അപ്പോഴും മായാതെ നിന്ന്നു.


                 ദൈവമെ എന്ടെ   സീതക്കുട്ട്യുടെ അല്ല കല്പനകുട്ട്യുടെ സ്വപ്നം സഫലമാക്കണേ
ഏറെ പ്രാര്‍ത്ഥനയോടെ...........................................................


സ്മിത നന്ദനം


''we  can't prevent natural    calamities!
 but can prevent man made calamities!! ''